Tuesday, April 10, 2012

വിഷു ആശംസകള്‍

                                        ശോഷിച്ച മാവിലൊരു കനി തരും 
                                മുറ്റത്തെ ശോഷിച്ച കൊന്നയില്‍ പൂ തരും
                              പരസ്പരം എന്നെന്നും കണിയാകുവാന്‍
                           മനകണ്ണാടിയും കതിര്‍ പൂവിളക്കും    തരും
                        കാലത്തിനോട്ടുരുളിയില്‍ നിന്ന് കൈവെള്ളയില്‍
                            നാളെയെ കുഞ്ഞു കൈനീട്ടമായി തരും 





 കഴിഞ്ഞ വിഷു എന്റെ ജീവിതതികെ മറ്റനേകം വിഷു ദിനത്തെക്കാള്‍ പ്രിയപെട്ടാതയിരുന്നു .
നിനയ്ക്കാതെ  കിട്ടിയ കൈനീട്ടങ്ങള്‍, ഒരു പാട് മാറ്റം വരുത്തുമെന്നും കരുതിയിരുന്നില്ല.
പക്ഷെ ആ വര്‍ഷം അവസാനിക്കുമ്പോള്‍ അതെല്ലാം നഷ്ടമാകുമെന്നും കരുതിയിരുന്നില്ല.
ഒരുപാട് സന്തോഷത്തിനും അപ്പുറം സങ്കടം പതിയിരിപ്പുന്ടെന്നു ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു .
ചിരിക്കു പിന്നിലെ സങ്കട  കടല്‍ ആരും കണ്ടില്ല , അല്ല ആരെയും കാണിച്ചില്ല , ആരും കാണുകയും വേണ്ട.
പുതിയ വര്‍ഷം നല്ലതിന് വേണ്ടി മാത്രമാകട്ടെ


മീന ചൂടും  ഇത്തിരി   മഴയും  സങ്കടങ്ങള്‍ കൊണ്ടുപോകട്ടെ
കൊന്നയുടെ ഭംഗിയും മാമ്പഴത്തിന്‍ മധുരവും  നിറയട്ടെ,,

 

--------------------------------------------------------------------------------
ഏതു ദൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍
മണവും മമതയും
ഒരിത്തി കൊന്നപൂവും ....

എല്ലാവര്‍ക്കും വിഷു ആശംസകള്‍ ..



No comments:

Post a Comment