Tuesday, April 10, 2012

വിഷു ആശംസകള്‍

                                        ശോഷിച്ച മാവിലൊരു കനി തരും 
                                മുറ്റത്തെ ശോഷിച്ച കൊന്നയില്‍ പൂ തരും
                              പരസ്പരം എന്നെന്നും കണിയാകുവാന്‍
                           മനകണ്ണാടിയും കതിര്‍ പൂവിളക്കും    തരും
                        കാലത്തിനോട്ടുരുളിയില്‍ നിന്ന് കൈവെള്ളയില്‍
                            നാളെയെ കുഞ്ഞു കൈനീട്ടമായി തരും 





 കഴിഞ്ഞ വിഷു എന്റെ ജീവിതതികെ മറ്റനേകം വിഷു ദിനത്തെക്കാള്‍ പ്രിയപെട്ടാതയിരുന്നു .
നിനയ്ക്കാതെ  കിട്ടിയ കൈനീട്ടങ്ങള്‍, ഒരു പാട് മാറ്റം വരുത്തുമെന്നും കരുതിയിരുന്നില്ല.
പക്ഷെ ആ വര്‍ഷം അവസാനിക്കുമ്പോള്‍ അതെല്ലാം നഷ്ടമാകുമെന്നും കരുതിയിരുന്നില്ല.
ഒരുപാട് സന്തോഷത്തിനും അപ്പുറം സങ്കടം പതിയിരിപ്പുന്ടെന്നു ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു .
ചിരിക്കു പിന്നിലെ സങ്കട  കടല്‍ ആരും കണ്ടില്ല , അല്ല ആരെയും കാണിച്ചില്ല , ആരും കാണുകയും വേണ്ട.
പുതിയ വര്‍ഷം നല്ലതിന് വേണ്ടി മാത്രമാകട്ടെ


മീന ചൂടും  ഇത്തിരി   മഴയും  സങ്കടങ്ങള്‍ കൊണ്ടുപോകട്ടെ
കൊന്നയുടെ ഭംഗിയും മാമ്പഴത്തിന്‍ മധുരവും  നിറയട്ടെ,,

 

--------------------------------------------------------------------------------
ഏതു ദൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍
മണവും മമതയും
ഒരിത്തി കൊന്നപൂവും ....

എല്ലാവര്‍ക്കും വിഷു ആശംസകള്‍ ..



Thursday, March 22, 2012

രാത്രി

സമയം 9 .00  ആയിക്കാണും.ബസിലെ സൈഡ് സീറ്റില്‍ ഇരുന്നു പുറത്തേക്കു നോക്കി ഇരിക്കെ അവള്‍ വാച്ചിലേക്ക് നോക്കി.ഇനിയും ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്. ഓഫീസിലെ തിരക്ക്.താമസിച്ചാലും സാരമില്ല ഈ ആഴ്ചത്തെ ജോലി  എല്ലാം തീര്‍ന്നല്ലോ . നാളെ സമാധാനമായി ഉറങ്ങാം ,ഞാറാഴ്ചയല്ലേ. ബസ്സിലിരുന്നു പുറത്തേക്കു നോക്കി .ഇരുട്ട് തന്നെ. യാത്രക്കിടയില്‍ റാന്തലിന്റെ വെളിച്ചത്തില്‍ ചത്ത മീനുകളെ വില്കുന്ന യുവാവിനെ  അവള്‍ കണ്ടു.25 വയസു പ്രായം കാണും. മുടി നീട്ടി വളര്‍ത്തിട്ടുണ്ട് . അയാള്‍ അവളെ തന്നെ നോക്കിയിക്കുവര്‍ന്നു.സ്ഥിരം പോകുന്ന   വഴിയാണെങ്കിലും അങ്ങനെയോരാളെ അവള്‍ കണ്ടിട്ടില്ല. അങ്ങനെയൊരു കച്ചവടവും. നോക്കി ഇരിക്കെ ഒരു സായിപ്പിനെ പോലെ തോന്നിപിക്കുന്ന ഒരു വയസ്സന്‍  ചെമ്പന്‍ തലമുടിക്കാരന്‍ അതിലുടെ നടന്നുപോയി. അയ്യാളും    അവളെ  നോക്കി കൊണ്ട് നടന്നു പോയി.അവള്‍ക്കു ചെറിയ പേടി തോന്നി.അവളുടെ മനസില്‍ ബ്രോമ്സ് സ്ട്രോകേറടെ Dracula കടന്നു പോയി. ബസ്‌ വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചു ചെന്നപ്പോള്‍ വഴിയില്‍ ഭയങ്കര ആള്‍ക്കൂട്ടം. ഒരു  ബൈക്ക് ലോറിയുമായി കൂടി ഇടിച്ചതാണ്. ഒരാള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. കുറേപേര്‍ ചേര്‍ന്ന് അയാളെ എടുത്ത് ആംബുലന്‍സ് ലേക്ക്  കയറ്റുന്നു. പോലീസ് തിരക്ക് നിയന്ത്രിക്കുകയാണ്. ആ കാഴ്ച കാണാന്‍ ഇഷ്ടമാല്ലതതുകൊണ്ട് അവള്‍ കണ്ണുകളടച്ചു. 10 മിനിറ്റ് അവള്‍ അതെ ഇരുപ്പു തുടര്‍ന്നു. സമയം കടന്നുപോയി, അവള്‍ കണ്ണ് തുറന്നു. അപ്പോള്‍  വഴിയില്‍ മുഴുവന്‍ ഇരുട്ടയിരുന്നിട്ടു കൂടി അവള്‍ ഒരു മരത്തില്‍ പൂത്തുനില്‍ക്കുന്ന നീല പൂക്കളെ കണ്ടു. പച്ചിലകള്‍ക്കിടയില്‍ നീല പൂക്കള്‍. മനസ്സിലെ പേടി മാഞ്ഞു. അവള്‍ പുഞ്ചിരിച്ചു. 10 മണി ആയി. ബസ്‌ അവളുടെ സ്റ്റോപ്പില്‍ നിര്‍ത്തി.
ഗുഡ് നൈറ്റ്‌ - കണ്ടക്ടര്‍ അവളോട്‌ പറഞ്ഞു .
ഗുഡ് നൈറ്റ്‌ .
അവിടുന്ന് 5 മിനിറ്റ് ദൂരം നടക്കാനുണ്ട് അവളുടെ വീട്ടീലേക്ക്‌. മഴ പെയ്തത്  കൊണ്ടായിരിക്കും   കറന്റ്‌   ഇല്ല. സ്ട്രീറ്റ് ലൈറ്റ്  ഇല്ല. വഴിയിലെ 
വീടുകളിലും വെളിച്ചമില്ല. 8 മണിക്ക്  കിടന്നുറങ്ങുന്ന  നാട്ടുകാരല്ലേ ,എങ്ങനെ വെളിച്ചം കാണാന്‍ .
നടക്കുന്നതിനിടയില്‍  എന്തോ വളുടെ കാലില്‍ തട്ടി .ഒരു പൂച്ചയാണെന്നു തോന്നണു. പൂച്ചയെ ഇഷ്ടമയിരുന്നിട്ട് കൂടി അവള്‍ ചാടി മാറി. നെഞ്ചില്‍ ഒരു ഇടി വെട്ടിയപോലെ  തോന്നി അവള്‍ക്ക്. പൂച്ചയെ കണ്ടപ്പോള്‍ സമാധാനമായി.  പിന്നേം നടന്നപ്പോള്‍ മഴ ചാറന്‍  തുടങ്ങി. അവള്‍ സരിയുടെ  തുമ്പ് കൊണ്ട് തല മൂടാന്‍ നോക്കി.  നടക്കുന്നതിനിടയില്‍ അവള്‍ക്കു വല്ലാത്ത ഒരു ദുര്‍ഗന്ധം അനുഭവപെട്ടു. ശവക്കോട്ടയില്‍ കൊട്ടയില്‍ ശവങ്ങളെ  dhahippkkumbol ടെഹിപ്പികുംബോലുണ്ടാക്കുനതിണേല്‍ വല്യ ദുര്‍ഗന്ധം.അവള്‍ക്കു തലക്രങ്ങുനന്തു പോലെ തോന്നി. സഹായത്തിനു വിളിക്കാന്‍ ആരുമില്ല അടുത്തെങ്ങും. ഇരുട്ടുഇല് അവള്‍ വെച്ച് വെച്ച് നടന്നു.ഇടയ്ക്കു കാലു തട്ടി വീണു. പിന്നേം അവള്‍ തപ്പി തടഞ്ഞു, കുറച്ചു ദൂരം  ഇഴഞ്ഞു നടന്നു. ഉടനെ എന്തോ ഒരു മറക്കുടിലനെന്നു തോന്നണു അവള്‍ക് പിടി കിട്ടി അതില്‍ പിടിച്ചു അവള്‍ എനെട്ട്ടു. അടി അടി നടന്നു.പതിയെ പതിയെ  ദുര്‍ഗന്ധത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങി . ശ്വാസം സാധാരണ  നിലയിലായി.. 
പുറകെ വേട്ട pattikaludethu  പോലുള്ള ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പിന്നെയും അവളുടെ നെജിടിപ്പ് കൂടി. അവള്‍ ഓടി.. ഓടിയപ്പോള്‍ അതിന്റെ ശബ്ദം കുറഞ്ഞതായി അവള്‍ക്കു അനുഭവപെട്ടു. അവള്‍ നിന്ന്.. അപ്പോള്‍ ദൂരെ ഒരു ചെറിയ പ്രകാശം. അവള്‍ക്കു സമാധാനമായി. അടുത്ത് പോയി നോക്കിയപ്പോള്‍ ഒരു വെള്ളി  വെളിച്ചം. വഴിക്ക് സംതരമായി ഒരു കുളം അതിന്റെ ഇതാ നടുക്ക് ഒരു വെള്ള താമര. അതില്‍ നിന്ന് ആ പ്രദേശമാകെ പരത്തുന്ന ദിവ്യ പ്രകാശം. അവള്‍ക്കു അത്ഭുതമായി. അപ്പോളാണ് അവളതു സ്രെധിച്ചത് ..വഴി മുഴുവന്‍ കുന്നിക്കുരു നിറഞ്ഞിരിക്കുന്നു  .അതിന്റെ മിഉകലിലിദെയാനു അവള്‍ ഇപ്പൊ നടക്കുന്നത്. അവള്‍ഉടെ ജീവിതത്തില്‍ അവല്ല്ക് ഏറ്റവും ഇഷ്ടപെട്ടസധനവും കുന്നികുരുവാണ്. പിന്നെന് നടന്നു അവള്‍.. വെള്ളി വെളിച്ചം കുറഞ്ഞു.. ദൂരെ ഒരായിരം മെഴുകു തിരി വെട്ടം കണ്ടു അവള്‍ .അടുത്തൊരു ചെറിയ പള്ളിയും. അവള്‍ക്ക് പതുക്കെ ബോധം വന്നതുപോലെ തോന്നി..  അതെ അവള്‍ വീടിലെത്തി.  അവള്‍ വഴിയില്‍ തിരിഞ്ഞു നോക്കി. മെഴുകുതിരികാലോ കുന്നികുരുവോ തമ്രയോ അവള്‍ കണ്ടില്ല. സ്ഥിരം വരുന്ന വഴിയാണ് അത്.അവിടെങ്ങും ശവപരമ്പുകള്‍ ഇല്ല. അങ്ങനെ ദുര്‍ഗന്ധവും വരന്‍ സാധ്യതയില്ല .പിന്നെ അതെന്തായിരുന്നു ? തന്‍ കണ്ടതൊക്കെ ,അനുഭവിച്ചതൊക്കെ.. 5 മിനിറ്റ് ദൂരം ഒരു   യുഗം പോലെ തോന്നിയതോ. ചിലപ്പോള്‍ തന്റെ ധുഖങ്ങല്‍ക്കെല്ല്മ അവസാനം സസ്വതമായ് സമാധാനം വരുമെന്നും, സന്തോഷവതിയകുംനെനും തന്നെ ഓര്‍മിപ്പിച്ചതായിരിക്കുമോ  ദൈവം??  
ആവും.. അതെ 
താന്‍ ടെഇവതിന്റെ പുത്രിയല്ലേ ..
അവള്‍ നാളുകള്‍ക്കു സമാധാനത്തോടെ    ശേഷം ഉറങ്ങി... 

< nikhil